കൊച്ചി - തിരുവിതാംകൂർ മേഖലയിൽ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനായി മലബാർ മേഖലയിൽ നിന്നു വന്നു ചേർന്നവരാണ് ആലക്കൽ കാരണവന്മാർ. താന്ത്രികവും മാന്ത്രികവും ഒരു പോലെ വഴങ്ങിയിരുന്ന അവർ ഉയർച്ചയുടെ പടവുകൾ കീഴടിക്കിയിരുന്നത് തങ്ങളുടെ ഉപാസന മൂർത്തികളെ ആരാധിച്ചായിരുന്നു. ഇന്നത്തെ FACT സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വർഷങ്ങൾക്ക് മുൻപ് ഉപാസന മൂർത്തികളെ ഇതിന് മുൻപ് പ്രതിഷ്ഠിച്ചിരുന്നത്. പിന്നീട കമ്പനി സ്ഥലം ഏറ്റെടുത്ത ശേഷം അവർ കരിമുകൾ ദേശത്തേക്ക് എത്തപ്പെട്ടു.
കഴിഞ്ഞ അറുപതോളം വർഷങ്ങളായി നെല്ലിപ്പുള്ളി പരദേവത, വിഷ്ണുമായ ചാത്തൻ സ്വാമി ,ഭുവനേശ്വരി ദേവി, ഘണ്ടാ കർണ്ണൻ , മുത്തപ്പൻ, കാപ്പിരി ,മുത്തി, കരിനാഗ യക്ഷി , സർപ്പ ദൈവങ്ങൾ ,രക്ഷസ് എന്നിവരെ ആലക്കൽ കാരണവന്മാർ ഉപാസിച്ചു വന്നിരുന്നു. ഇടക്കാലം കൊണ്ട് മുടങ്ങി പോയ പൂജാദി കർമ്മങ്ങൾ 2015 ൽ നിത്യ വിളക്കും മാസ പൂജകളുമായി പുനരാരംഭിച്ചു .
2021 ജനുവരി 17 -)൦ തിയതി ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മൂർത്തികളെ ആവാഹിച്ചു ബാലാലയത്തിലേക്കു മാറ്റുകയും മേടം 10 നു ഇന്ന് കാണുന്ന ക്ഷേത്രത്തിലേക്ക് പുനഃ പ്രതിഷ്ഠ നടത്തുകയും ചെയ്തു.
പുനഃ പ്രതിഷ്ഠക്ക് ശേഷം ഈ നാളുകൾക്കുള്ളിൽ തന്നെ സർപ്പ ദൈവങ്ങളുടെ പ്രത്യക്ഷ ദർശനം ക്ഷേത്രത്തിൽ ഉണ്ടായി . മാസത്തിൽ ഒരിക്കൽ നടക്കുന്ന പൂജയിൽ അരുളപ്പാട് ഉണ്ടാവുന്നതാണ്.
2025 - All Rights Reserved. Design by Nellippuli paradevatha vishnumaya temple