നെല്ലിപ്പുള്ളി പരദേവത വിഷ്ണുമായ ക്ഷേത്രം

കൊച്ചി - തിരുവിതാംകൂർ മേഖലയിൽ കൊട്ടാരങ്ങളുടെയും ക്ഷേത്രങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനായി മലബാർ മേഖലയിൽ നിന്നു വന്നു ചേർന്നവരാണ് ആലക്കൽ കാരണവന്മാർ. താന്ത്രികവും മാന്ത്രികവും ഒരു പോലെ വഴങ്ങിയിരുന്ന അവർ ഉയർച്ചയുടെ പടവുകൾ കീഴടിക്കിയിരുന്നത് തങ്ങളുടെ ഉപാസന മൂർത്തികളെ ആരാധിച്ചായിരുന്നു. ഇന്നത്തെ FACT സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് വർഷങ്ങൾക്ക് മുൻപ് ഉപാസന മൂർത്തികളെ ഇതിന് മുൻപ് പ്രതിഷ്ഠിച്ചിരുന്നത്. പിന്നീട കമ്പനി സ്ഥലം ഏറ്റെടുത്ത ശേഷം അവർ കരിമുകൾ ദേശത്തേക്ക് എത്തപ്പെട്ടു

പ്രധാന വഴിപാട്

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാട് ഉദ്ധിഷ്ട കാര്യ സിദ്ധി പൂജയാണ് . ഭക്ത ജനങ്ങളുടെ പങ്കാളിത്തം ഇതിൽ ഒരു പ്രധാന ഘടകമാണ്. 21 ദിവസത്തെ വൃത ശുദ്ധിയോടെ ചിട്ടയോടെ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്ന ഭക്തൻറെ പ്രശ്നങ്ങൾക്ക് പ്രതിവിധി ഉണ്ടാവുന്നതാണ് . എല്ലാ വർഷവും മേടം പത്താം തിയതി നടക്കുന്ന പത്താമുദയ മഹോത്സവം ആണ് വർഷത്തിലെ ഏറ്റവും വലിയ ചടങ്ങ് . 2025 ഏപ്രിൽ 23 (ബുധനാഴ്ച) നു ആണ് ഈ വർഷത്തെ ഉത്സവം